മുഹമ്മ: മൂന്നാം പ്രസവത്തില്‍ ലക്ഷ്മിക്കുട്ടി ഇരട്ടകള്‍ക്ക് ജന്മം നല്‍കി. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കാര്‍ത്തികയില്‍ കരുണാകരകുറുപ്പിന്റെ പശുക്കളില്‍ ഒന്നാണ് ലക്ഷ്മി. ഒരുവയസുള്ള ദേവിയും ആറുമാസമായ സീതയും ഇളംതലമുറയെ നോക്കി മുരടനക്കി സമീപത്തുണ്ട്.
ലക്ഷ്മിയുടെ ആദ്യ രണ്ട് പ്രസവങ്ങളിലും മൂരിക്കുട്ടികളായിരുന്നു. ഇത്തവണത്തെ പ്രസവത്തില്‍ മൂരിക്കൊപ്പം ഒരുകിടാവും കൂട്ടിനെത്തുകയായിരുന്നു. ഇരുപത് വര്‍ഷമായി ഉരുക്കളെ നോക്കുന്ന കരുണാകരകുറുപ്പിന്റെ വീട്ടില്‍ അപ്രതീക്ഷിതമായി ഇരട്ടകള്‍ വന്നെത്തിയ സന്തോഷത്തിലാണിവര്‍. കിടാവിനേയും മൂരിക്കുട്ടിയേയും കാണാന്‍ നിരവധി പേരാണ് കാര്‍ത്തികയിലെത്തുന്നത്.
















