കൊല്‍ക്കത്ത: ബംഗാളില്‍ കിഴക്കന്‍ മിഡ്‌നാപ്പൂരിലെ തംലുക്കിലും നന്ദിഗ്രാമിലും രണ്ടു യുവതികളുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തി. ദുര്‍മന്ത്രവാദമാണ് പിന്നിലെന്ന് സംശയം.
ഇന്നലെ പുലര്‍ച്ചെയാണ് മൃതദേഹങ്ങള്‍ കുറ്റിക്കാട്ടില്‍ കണ്ടത്. ഇവയ്‌ക്കു സമീപം പൂക്കളും സാമ്പ്രാണിയും കുങ്കുമവും ഇരിപ്പുണ്ടായിരുന്നു. യുവതികളെ തിരിച്ചറിഞ്ഞിട്ടില്ല. മുറിച്ചുമാറ്റിയ തല കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.
ആദ്യം തംലൂക്കില്‍ പതിനെട്ടു വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം വെറ്റില നിരത്തി അതില്‍ വച്ചിരിക്കുന്ന നിലയിലാണ്
















