വിയന്ന: ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയും ക്രൂരനുമായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആസ്ട്രിയയിലെ ജന്മഗൃഹം പൊളിക്കും. ആഭ്യന്തര മന്ത്രി വൂള്‍ഫ് ഗാങ്ങ് സോബോത്ക അറിയിച്ചതാണിത്. ഇതൊരു നവ നാസി കുടീരമാകാതിരിക്കാനാണിത്. അടിത്തറ ഇളക്കാതെ അതില്‍ പുതിയൊരു കെട്ടിടം പണിയും. ബ്രൗണൗ ആം ഇന്‍ നഗരത്തില്‍ ഇന്‍ നദിയുടെ തെക്കന്‍ കരയിലാണിത്.
















