ഇരിട്ടി: വിശ്വ സംസ്‌കൃത പ്രതിഷ്ടാനത്തിന്റെ ആഭിമുഖ്യത്തില്‍ ഇരിട്ടി പ്രഗതി സംസ്‌കൃത വിദ്യാ കേന്ദ്രയില്‍ ആരംഭിക്കുന്ന ഭാഷാ പാഠശാല സൗജന്യ സംസ്‌കൃത പഠന ക്ലാസ്സിന്റെ ഉദ്ഘാടനം 24ന് നടക്കും. ഇരിട്ടി പ്രഗതി വിദ്യാ നികേതന്‍ ഹോളില്‍ വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങില്‍ കെ. എ. ദാമോദരന്‍ മാസ്റ്റര്‍ പാഠശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പി.കെ. വത്സന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. സനല്‍ ചന്ദ്രന്‍ പുന്നാട് സംസ്‌കൃത ഭാഷണം നടത്തും. റിട്ട. എസ് ഐ പി. കരുണാകരന്‍, കെ. ഭുവനദാസന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. മലയോര മേഖലയില്‍ തികച്ചും സൗജന്യമായി ഉത്തരവാദിത്ത ബോധത്തോടെ സംസ്‌കൃത പഠനം നടത്തുന്ന ഏക സ്ഥാപനമാണ് ഇതെന്ന് ഭാരവാഹികള്‍ അറിയിച്ചു. മറ്റു വിവരങ്ങള്‍ക്ക് 9446768152, 9495371683 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
















