തുറവൂര്‍: പമ്പാ പാതയിലെ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ബിഎസ്എന്‍എല്‍ റോഡരികില്‍ കുഴിയെടുന്നതുമൂലം റോഡിന്റെ ഒരു വശം തകര്‍ച്ചയ്‌ക്ക് കാരണമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി.
പമ്പാ പാതയുടെ തുറവൂര്‍ തൈക്കാട്ടുശ്ശേരി റോഡാണ് ബിറ്റുമിന്‍മിശ്രിതം ഉപയോഗിച്ച് ഉയര്‍ത്തി നിര്‍മിക്കുന്നത്.ദേശീയപാത നിലവാരത്തില്‍ നിര്‍മിക്കുന്ന റോഡിന്റെ ഒരു വശം കുഴിക്കുന്നതിനാല്‍ നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു താഴാന്‍ സാധ്യത കാണുന്നു.
നിര്‍മാണം ആരംഭിച്ചിട്ട് രണ്ട് മാസം പിന്നിട്ട് ബിറ്റുമിന്‍ മിശ്രിതം ഉപയോഗിച്ച് ഒന്നരയടിയോളം ഉയര്‍ത്തി ഉറപ്പിക്കുന്ന ജോലിയാണ് നടന്നുകൊണ്ടിരിക്കുന്നത്. റോഡരികില്‍ കുഴിയെടുക്കുന്നതു നിര്‍മാണം പൂര്‍ത്തികരിച്ചു കഴിഞ്ഞാലും റോഡിന്റെ വശം താഴാന്‍ സാധ്യതയുണ്ട്.
കുഴിയെടുക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.
















