പയ്യന്നൂര്‍: പയ്യന്നൂരില്‍ വീണ്ടും ദളിത് സ്ത്രീകള്‍ക്ക് നേരേ സിപിഎം ആക്രമണം. ബിജെപി പയ്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കോറോംആലക്കാട് നെല്ലാട് കോളനിയിലെ മായാമധുസൂദനന്റെ വീടിന് നേരേയാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ സിപിഎം സംഘം ബോംബെറിഞ്ഞത്.
ഗാന്ധിജയന്തി ദിനത്തില്‍ കോളനിയിലെത്തിയ സേവാഭാരതി പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം സംഘം മായാമധുസൂദനനെയും ആക്രമിച്ചിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെ എത്തിയ സംഘം വീടിന് നേരേ ബോംബെറിയുകയായിരുന്നു. വീടിന്റെ മുറ്റത്തെ ഷീറ്റുകളും ജനലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ആലക്കാട് മേഖലയില്‍ ബിജെപി പ്രവര്‍ത്തനം വ്യാപിച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നത്.
സ്ത്രീകളെയും കുട്ടികളെയുമടക്കം അക്രമിച്ച് ബിജെപി പ്രവര്‍ത്തകരെ നിഷ്‌ക്രിയരാക്കാനാണ് സിപിഎം ശ്രമം. ബോംബാക്രമണം നടന്ന സ്ഥലം ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.കെ.വേലായുധന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എം.പി.രവീന്ദ്രന്‍ ബിജെപി ജില്ലാ കമ്മററിയംഗം എം.സരോജിനി ,പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് പി.രാമകൃഷ്ണന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പനക്കീല്‍ബാലകൃഷ്ണന്‍ ,എം.മുരളി, പി.പ്രസന്ന, ഭാസ്‌കരന്‍, ഗംഗാധരന്‍ കാളീശ്വരം എന്നിവര്‍ സന്ദര്‍ശിച്ചു.
















