Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജാതിയില്ലാ വിളംബരം ശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു പൊതുപരിപാടികള്‍ പാര്‍ട്ടി മേളകളാക്കി മാറ്റുന്നു സര്‍ക്കാര്‍ പരിപാടിയില്‍ എസ്എന്‍ഡിപിയേയും രാഷ്‌ട്രീയ സംഘടനകളേയും വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധം;

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 12:04 am IST
inKannur

കണ്ണൂര്‍: ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരം ശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കണ്ണൂര്‍ മുന്‍സിപ്പല്‍ സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ പരിപാടിയില്‍ എസ്എന്‍ഡിപിയേയും രാഷ്‌ട്രീയ സംഘടനകളേയും വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധം. എസ്എന്‍ഡിപിയെ പേരെടുത്ത് പറഞ്ഞും ബിജെപിയെ വ്യഗ്യമായി സൂചിപ്പിച്ചുമാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ പരിപാടിയെ രാഷ്‌ട്രീയ വേദിയാക്കി മാറ്റിയത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യരെന്ന് നടിക്കുന്ന ചിലര്‍ രാഷ്‌ട്രീയ ലക്ഷ്യംവച്ച് ചാതുര്‍വര്‍ണ്യം മുഖ്യ അജണ്ടയായ പ്രസ്ഥാനവുമായി സഖ്യമുണ്ടാക്കിയതാണ് ഏറ്റവും വലിയ ഗുരു നിന്ദയെന്നും ഗുരു സ്ഥാപിച്ച എസ്എന്‍ഡിപിയെ നയിച്ചവര്‍ എല്ലാവരും അദ്ദേഹത്തിന്റെ ദര്‍ശനം വച്ച് പുലര്‍ത്തുന്നവരായിരുന്നില്ലെന്നും എസ്എന്‍ഡിപിയുടെ തലപ്പത്തുള്ളവര്‍ ചോദിക്കുന്ന ചോദ്യം ജാതി പറഞ്ഞാല്‍ എന്താണെന്നാണ്. ഈ ചോദ്യം ചോദിക്കുന്നവരെ ഗുരുവിന്റെ ശിഷ്യരായി കാണാന്‍ കഴിയില്ല. ഗുരുവാണോ ശരി, ഗുരുവിനെ ബോധപൂര്‍വം ധിക്കരിക്കുകയാണെന്നും മറ്റുമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. പൊതു പരിപാടിയിലെ മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്വന്തം ജില്ലയിലേയും മണ്ഡലത്തിലേയും മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ പാര്‍ട്ടി പരിപാടികളാക്കി മാറ്റുകയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

പൊതുജനത്തിന്റെ നികുതി പണമായ ലക്ഷക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ചാണ് സര്‍ക്കാര്‍ പരിപാടികള്‍ നടത്തുന്നതെന്ന് സിപിഎം മറക്കുകയാണ്.

മുന്‍സിപ്പല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അധ്യക്ഷയായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ നവോത്ഥാന പ്രദര്‍ശനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സപ്ലിമെന്റ് പ്രകാശനം മേയര്‍ ഇ.പി.ലത നിര്‍വഹിച്ചു. ജാതിയില്ലാ വിളംബരത്തിന്റെ കലണ്ടര്‍ വിതരണ ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍ എന്നിവര്‍ക്ക് നല്‍കി കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ എംപി മാരായ പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, ഫോക് ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ.കെ.നമ്പ്യാര്‍, ഗ്രന്ഥശാലാ സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി.സത്യപാലന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.കെ.ചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, മുന്‍ എം.എല്‍.എ പി.ജയരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് സ്വാഗതവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബൈജു നന്ദിയും പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനാഘോഷം, ഗാന്ധി ജയന്തി വാരാഘോഷം എന്നിവയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. 100 ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുത്ത പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു.

തുടര്‍ന്ന് നടന്ന ജാതിയില്ലാ പ്രഖ്യാപനത്തിന്റെ സമകാലിക പ്രസക്തി എന്ന സെമിനാറില്‍ മലയാള സര്‍വകലാശാലാ പൈതൃക പഠന വിഭാഗം മേധാവി കെ.എം ഭരതന്‍, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ കോളിക്കടവ് ഇകെ നായനാര്‍ ലൈബ്രറി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ചിലമ്പ് നാടന്‍ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, ജില്ലാ പഞ്ചായത്ത്, സാംസ്‌കാരിക വകുപ്പ്, തദേശ സ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.