കണ്ണൂര്‍: നൈമിശാരണ്യം പൈതൃക കലാസ്വാദന പരിപാടിയുടെ ഭാഗമായി നടത്തുന്ന പത്താമത് പൈതൃക കലാസ്വാദന പരിപാടിയുടെ ഭാഗമായി 19ന് കലാമണ്ഡലം ജിഷ്ണു പ്രതാപും സംഘവും ചാക്യാര്‍കൂത്ത് അവതരിപ്പിക്കും. കൂടിയാട്ടം സ്ഥിരവേദിയായ ജവഹര്‍ ലൈബ്രറി ഹാളില്‍ വൈകുന്നേരം 6മണിക്കാണ് പരിപാടി. പൈതൃക കലകള്‍ സ്ഥിരം വേദിയില്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ള കലാകാരന്മാര് ബന്ധപ്പെട്ടാല്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9895269047
പ്രതികരിക്കാൻ ഇവിടെ എഴുതുക: