തിരുവനന്തപുരം: ആറ്റുകാല്‍ ദേവി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ പ്രിവിലേജ് കാര്‍ഡ് വിതരണം നടന്നു. തിരുവനന്തപുരം നഗരത്തിലെ മണക്കാട് ഭാഗത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ആറ്റുകാല്‍ ദേവീ ഹോസ്പിറ്റലില്‍ സൗജന്യ നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നതിന് കാര്‍ഡ് വിതരണവും നടത്തി. ഇതിനോടനുബന്ധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബിനി ആര്‍.സി. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കമലേശ്വരം വാര്‍ഡ് കൗണ്‍സിലര്‍ ഗിരി കാര്‍ഡ് വിതരണം നിര്‍വ്വഹിച്ചു. ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവ് സുഭാഷ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രകാശ് ജനാര്‍ദ്ദനന്‍, അഡ്മിനിസ്‌ട്രേറ്റീവ് പ്രശാന്ത് വെട്ടത്ത് എന്നിവര്‍ സംബന്ധിച്ചു.
















