Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്: റേഡിയേഷന്‍ സൗകര്യം ലഭിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 10:49 pm IST
inErnakulam

കളമശേരി: നിര്‍ദിഷ്ട കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒപി യുടെ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ഒന്നിന് തന്നെ ആരംഭിക്കുമെങ്കിലും റേഡിയേഷന്‍ സൗകര്യം രോഗികള്‍ക്ക് ലഭിക്കില്ലെന്നുറപ്പായി. റേഡിയേഷന്‍ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ നിയമപ്രകാരമുള്ള നിരവധി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് ഈ സൗകര്യം തത്ക്കാലം വേണ്ടെന് വയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കാന്‍സര്‍ ഒപിയില്‍ ചികിത്സ തേടി വരുന്നവര്‍ക്ക് റേഡിയേഷന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ലഭ്യമാക്കും. ഇതിനുള്ള യാത്രാ സൗകര്യം കാന്‍സര്‍ കേന്ദ്രം രോഗികള്‍ക്ക് നല്‍കും. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ റേഡിയേഷന്‍ ഉപകരണങ്ങള്‍ ചികിത്സയ്‌ക്കായി സ്ഥാപിക്കാനാവൂ. എന്നാല്‍ ഇതിനു വേണ്ട നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരാരും മുന്‍കൈ എടുത്തിരുന്നില്ല. മാത്രമല്ല സംസ്ഥാന ഭരണം മാറിയതോടെ കാന്‍സര്‍ കേന്ദ്രം എന്നാരംഭിക്കുമെന്ന കാര്യം അനിശ്ചിതത്തിലാവുകയും ചെയ്തതും നടപടിക്രമങ്ങള്‍ വൈകാന്‍ കാരണമായി.

അതേ സമയം രോഗനിര്‍ണ്ണയത്തിനും കീമോതെറാപ്പിയും വേണ്ട സേവനങ്ങളാണ് രോഗികള്‍ക്ക് കാന്‍സര്‍ ഓ പി യില്‍ നിന്ന് ലഭിക്കുക. അടുത്ത ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ നടന്നാലെ കിടത്തി ചികിത്സ ഉണ്ടാവുകയുള്ളൂ. അതു വരെ എറണാകുളം ജനറല്‍ ആശുപത്രിയുടെ സൗകര്യങ്ങളെ ആശ്രയിച്ചാണ് കാന്‍സര്‍ ഓ പി കളമശേരിയില്‍ പ്രവര്‍ത്തിക്കുക. നിര്‍ദിഷ്ട കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നടത്തിപ്പിനായി ആര്‍സിസി മാതൃകയില്‍ രൂപീകരിച്ചു.

കൊച്ചിന്‍ കാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സൊസൈറ്റി (സിസിആര്‍സിസി) യുടെ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള ഇന്റെര്‍വ്യൂ അടുത്തയാഴ്ച നടക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.കൂടാതെ ആദ്യഘട്ടത്തില്‍ 3 ഓങ്കോളിസ്റ്റിനെയാണ് വേണ്ടത്. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍, പാലിയേറ്റീവ് കെയര്‍ എന്നിവിടങ്ങളിലാണ് നിയമനം നടക്കേണ്ടത്. അതില്‍ ഗൈനിക് ഓങ്കോളജിസ്റ്റ് ഡോ. ഉഷശ്രീ വാരിയര്‍ മാസങ്ങള്‍ക്ക് മുമ്പെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ട്രാന്‍സ്ഫറായി വന്നിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ച 31 തസ്തികകളിലും ആവശ്യാനുസരണം ഈ മാസം നിയമനം നടക്കും. 2014 ഓഗസ്റ്റ് 18 നാണ് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടത്. 450 കോടിയുടെ ബൃഹത്ത് പദ്ധതിയില്‍ ഒരു വര്‍ഷത്തോളം ഒന്നും നടന്നില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവാത്ത പേ വാര്‍ഡ് കെട്ടിടത്തില്‍ താത്ക്കാലികമായി കാന്‍സര്‍ ഒപി തുടങ്ങാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഉദ്ഘാടനം 2015 നവംബര്‍ 1 എന്ന് തീരുമാനിച്ചെങ്കിലും യാഥാര്‍ത്ഥ്യമാക്കാനാവാതെ സര്‍ക്കാര്‍ മാറുകയായിരുന്നു. പുതിയ തീരുമാനപ്രകാരം ഈ വര്‍ഷം നവംബര്‍ 1ന് പ്രവര്‍ത്തനം ആരംഭിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

Main Article

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.