Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജയരാജന്റെ മുന്‍ഗാമി പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 09:11 pm IST
in Vicharam

മന്ത്രിമാരുടെ രാജി കേരളത്തിന് പുതുമയല്ല. ഇഎംഎസിന്റെയും പട്ടം താണുപിള്ളയുടെയും ആദ്യമന്ത്രിസഭകളില്‍ ഒഴികെ എല്ലാ മന്ത്രിസഭയില്‍നിന്നും രാജികള്‍ ഉണ്ടായിട്ടുണ്ട്. അഴിമതി, സ്ത്രീ വിഷയം, കോടതിയിടപെടല്‍, രാഷ്‌ട്രീയം തുടങ്ങി വിവിധ കാരണങ്ങളിലായിരുന്നു രാജി. എന്നാല്‍ കാലാവധി പൂര്‍ത്തിയാകാന്‍ കഴിയാത്ത മന്ത്രിയായി ഇ.പി.ജയരാജന്‍ പുറത്താകുമ്പോള്‍ അത് വേറിട്ടൊരു രാജിയായി. സ്വജനപക്ഷപാതത്തിന്റെ പേരില്‍ രാജിവെക്കുന്ന ആദ്യ മന്ത്രി. ആരോപണത്തെത്തുടര്‍ന്ന് മന്ത്രിപ്പണിപോകുന്ന സിപിഎമ്മിന്റെ ആദ്യകേന്ദ്ര കമ്മറ്റിയംഗം. രാജിയുടെ കാര്യത്തില്‍ സിപിഎമ്മില്‍ ജയരാജന് ഒരു മുന്‍ഗാമിയെ ഉള്ളൂ, പിണറായി വിജയന്‍. പാര്‍ട്ടി സെക്രട്ടറിയാകാനാണ് പിണറായി രാജിവെച്ചത് എന്ന പ്രത്യേകതയുണ്ട്. ഇതുവരെ രാജിവച്ച 51 മന്ത്രിമാരില്‍ ഇവര്‍ മാത്രമാണ് സിപിഎമ്മുകാര്‍.

പകുതിയിലേറെപ്പേരും രാഷ്‌ട്രീയ കാരണങ്ങളാല്‍ രാജിവച്ചപ്പോള്‍ ബി.വെല്ലിംങ്ടണ്‍ മുതല്‍ കെ.എം.മാണിവരെ അഴിമതിയുടെ പേരില്‍ മന്ത്രിസ്ഥാനം തെറിച്ചവരാണ്. പി.ടി.ചാക്കോയും പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ.ജോസഫും ഡോ. നീലലോഹിത ദാസന്‍ നാടാരുമൊക്കെ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാജിവച്ചൊഴിഞ്ഞപ്പോള്‍ കുടുംബവഴക്കിന്റെ പേരില്‍ രണ്ടുതവണ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടയാളാണ് കെ.ബി.ഗണേഷ്‌കുമാര്‍. ആദ്യം അച്ഛനെ മന്ത്രിയാക്കാനായിരുന്നെങ്കില്‍ രണ്ടാമത് ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നായിരുന്നു മന്ത്രിസ്ഥാനം തെറുപ്പിച്ചത്. പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരിലും അഴിമതി കേസില്‍ ശിക്ഷ കിട്ടിയതിനെ തുടര്‍ന്നും രാജിവച്ചൊഴിയേണ്ടിവന്നയാളാണ് ആര്‍.ബാലകൃഷ്ണപിള്ള.

എംഎല്‍എ ആകാന്‍ കഴിയാതിരുന്നതിനാല്‍ മന്ത്രിസ്ഥാനം പോയ കെ.മുരളീധരനും ആറുദിവസം മാത്രം മന്ത്രിക്കസേരയിലിരുന്ന എം.പി.വീരേന്ദ്രകുമാറും വ്യത്യസ്തരായി.

കെ.എം.മാണി, സി.എച്ച്.മുഹമ്മദ് കോയ, പി.ജെ.ജോസഫ് എന്നിവര്‍ മൂന്നുതവണവീതം രാജിവച്ചപ്പോള്‍ ഗണശനും ബാലകൃഷ്ണപിള്ളയും കെ.പി. വിശ്വനാഥന്‍, പി.ആര്‍.കുറുപ്പ് എന്നിവരും രണ്ടുതവണ വീതം മന്ത്രിസ്ഥാനം ഒഴിഞ്ഞു.മന്ത്രിമാരായിരിക്കുമ്പോള്‍ രാജിവയ്‌ക്കുകയും പിന്നീട് മന്ത്രിമാരാകുകയും ചെയ്തവരാണ് സി.എച്ച്.മുഹമ്മദ് കോയയും ഉമ്മന്‍ചാണ്ടും പിണറായി വിജയനും.സംസ്ഥാനത്തെ ആദ്യത്തെ മന്ത്രിരാജി രാഷ്‌ട്രീയ കാരണങ്ങളാലായിരുന്നു. 1962 ലെ ആര്‍.ശങ്കര്‍ മന്ത്രിസഭയില്‍നിന്ന് പിഎസ്പി അംഗങ്ങളായിരുന്ന ഡി.ദാമോദരന്‍ പോറ്റിയും കെ.ചന്ദ്രശേഖരനും രാജിവച്ചതായിരുന്നു അത്. പട്ടം താണുപിള്ളയെ ഗവര്‍ണറായി വിട്ടതിനെതുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്ന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് രാജിക്ക് വഴിവച്ചത്.

അതേ മന്ത്രിസഭയില്‍ നിന്ന് രാജിവച്ച പി.ടി.ചാക്കോയാണ് സ്ത്രീ വിഷയത്തിന്റെ പേരില്‍ സ്ഥാനം നഷ്ടപ്പെടുന്ന ആദ്യത്തേയാള്‍. കൂട്ടരാജി കണ്ടത് ഇഎംഎസിന്റെ രണ്ടാം മന്ത്രിസഭയില്‍ നിന്നായിരുന്നു. ഒറ്റയടിക്ക് ഏഴുപേരാണ് രാജിവച്ചത്. ആരോഗ്യമന്ത്രി ബി.വെല്ലിങ്ടണിനെതിരായ അഴിമതിയായിരുന്നു കാരണം. വെല്ലിങ്ടണെതിരെ തെളിവുസഹിതം അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ മറ്റ് ഘടകകക്ഷിമന്ത്രിമാരേയുംകൂടി ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഇഎംഎസ് അന്വേഷണം പ്രഖ്യാപിച്ചു. ഇതില്‍ പ്രതിഷേധിച്ച് വെല്ലിംങ്ടണ്‍ രാജിവച്ചതിനെതുടര്‍ന്ന് ടി.വി.തോമസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍ (സിപിഐ), പി.ആര്‍. കുറുപ്പ് (സോഷ്യലിസ്റ്റ്), സി.എച്ച്.മുഹമ്മദ് കോയ, അവുക്കാദര്‍കുട്ടിനഹ (മുസ്ലിം ലീഗ്), ടി.കെ.ദിവാകരന്‍ (ആര്‍എസ്പി) എന്നിവര്‍ രാജിവച്ചതോടെ മന്ത്രിസഭ വീണു. ആ മന്ത്രിസഭയിലെ ധനമന്ത്രി പി.കെ.കുഞ്ഞും അഴിമതിയുടെ പേരില്‍ രാജിവച്ചിരുന്നു.

തുടര്‍ന്നുവന്ന സി.അച്യുതമേനോന്റെ ഇടക്കാല മന്ത്രിസഭയില്‍ നിന്നും ഉണ്ടായി രാജി. സോഷ്യലിസ്റ്റു പാര്‍ട്ടിക്കാരായ എന്‍.കെ.ശേഷനും കോരനും. 1970 ല്‍ അധികാരമേറ്റ സി.അച്യുതമേനോന്‍ മന്ത്രിസഭയില്‍ നിന്നുമുണ്ടായി നാലുരാജികള്‍. സിപിഐക്കാരനായ എന്‍.ഇ.ബലറാം, പി.കെ.രാഘവന്‍, പി.എസ്.ശ്രീനിവാസന്‍ എന്നിവര്‍ യഥാക്രമം ടി.വി.തോമസ്, വി.ഈച്ചരന്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍ എന്നിവര്‍ മന്ത്രിമാരാകാന്‍ രാജിവച്ചപ്പോള്‍ സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസ്ഥാനം രാജിവച്ച് പാര്‍ലമെന്റിലേക്ക് പോയി.

എ.കെ.ആന്റണിയുടെ ആദ്യമന്ത്രിസഭയില്‍ കെ.എം.മാണി, സി.എച്ച്.മുഹമ്മദ് കോയ, പി.ജെ.ജോസഫ്, യു.എ.ബീരാന്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം മുഴുവിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുവന്ന പി.കെ.വാസുദേവന്‍ നായര്‍ മന്ത്രിസഭയിലും മൂന്നു രാജിയുണ്ടായി. ജെ.ചിത്തരഞ്ജന്‍, കാന്തലോട്ട് കുഞ്ഞമ്പു, കെ.എം.മാണി എന്നിവര്‍ക്കാണ് കാലാവധി തികയ്‌ക്കാന്‍ കഴിയാതിരുന്നത്.

1980-ലെ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസ്-എസ് പ്രതിനിധികളായിരുന്ന ആര്യാടന്‍ മുഹമ്മദ്, വക്കം പുരുഷോത്തമന്‍, പി.സി.ചാക്കോ, എ.സി.ഷണ്മുഖദാസ് എന്നിവര്‍ രാജിവച്ചു. 87 ലെ നായനാര്‍ മന്ത്രിസഭയില്‍നിന്ന് ഒരു മന്ത്രിയാണ് രാജിവച്ചത്. എം.പി.വീരേന്ദ്രകുമാര്‍. സത്യപ്രതിജ്ഞ ചെയ്ത് ആറാം നാള്‍ രാജി. എന്നാല്‍ 96 ലെ നായനാര്‍ മന്ത്രിസഭയില്‍നിന്ന് പിണറായി വിജയന്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് രാജിവയ്‌ക്കേണ്ടിവന്നു. പി.ആര്‍.കുറുപ്പ്, ബേബി ജോണ്‍, നീലലോഹിത ദാസന്‍ നാടാര്‍ എന്നിവരായിരുന്നു മറ്റുള്ളവര്‍.

1982 ലെ കരുണാകരന്‍ മന്ത്രിസഭ രാജിയുടെ കാര്യത്തില്‍ 67 ലെ ഇഎംഎസ് മന്ത്രിസഭയ്‌ക്ക് ഒപ്പം എത്തി. എട്ടുപേരാണ് വിവിധ കാരണങ്ങളാല്‍ രാജിവച്ചത്. കെ.കെ.ബാലകൃഷ്ണന്‍, എം.പി.ഗംഗാധരന്‍, സി.വി.പത്മരാജന്‍, സിറിയക് ജോണ്‍, വയലാര്‍ രവി, ആര്‍.ബാലകൃഷ്ണപിള്ള, കെ.ജി.ആര്‍.കര്‍ത്ത, എന്‍. ശ്രീനിവാസന്‍ എന്നിവരാണവര്‍.

1991 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് ഉണ്ടായി മൂന്നുരാജി. ഉമ്മന്‍ചാണ്ടി, കെ.പി.വിശ്വനാഥന്‍, ആര്‍.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കാതെ പുറത്തായി.

1995 ല്‍ കരുണാകരനെ മറിച്ചിട്ട് അധികാരത്തിലെത്തിയ എ.കെ.ആന്റണി മന്ത്രിസഭയില്‍നിന്നുമുണ്ടായി ഒരു രാജി, ആര്‍.ബാലകൃഷ്ണപിള്ള.

2001 ലെ എ.കെ.ആന്റണിയുടെ മന്ത്രിസഭയില്‍ നിന്നു രണ്ടു രാജികളാണുണ്ടായത്. അച്ഛനു മന്ത്രിയാകാന്‍ കെ.ബി.ഗണേഷ്‌കുമാര്‍ രാജിവച്ചപ്പോള്‍ എംഎല്‍എ ആകാന്‍ കഴിയാതിരുന്നതിനാല്‍ കെ.മുരളീധരനും രാജിവയ്‌ക്കേണ്ടിവന്നു.

വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ നിന്ന് നാലുരാജികളാണുണ്ടായത്. പി.ജെ.ജോസഫ്, മാത്യു ടി.തോമസ്, ടി.വി.കുരുവിള, മോന്‍സ് ജോസഫ് എന്നിവരാണവര്‍. ഇതില്‍ ജോസഫ് രാജിവച്ച് തിരിച്ചുവന്ന് വീണ്ടും രാജിവച്ചു.

ഉമ്മന്‍ചാണ്ടിയുടെ ആദ്യമന്ത്രിസഭയില്‍ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.പി.വിശ്വനാഥന്‍ എന്നിവരും രണ്ടാം മന്ത്രിസഭയില്‍ കെ.ബി.ഗണേഷ്‌കുമാര്‍, കെ.എം.മാണി എന്നിവരും രാജിവച്ചൊഴിഞ്ഞു. കെ.ബാബു രാജിക്കത്ത് നല്‍കിയെങ്കിലും സ്വീകരിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

India

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)
Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

Kerala

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.