കൊച്ചി: കൊച്ചിയില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (ബി കെ എസ് ) നഗരത്തില്‍ വിളംബര ജാഥ നടത്തി. പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനം വിളംബരം ചെയ്തു കൊണ്ട് നൂറോളം ഓട്ടോ ടാക്‌സി തൊഴിലാളികളും ഇരു ചക്ര വാഹനങ്ങളും നഗരം ചുറ്റി പ്രകടനം നടത്തി. ഗായകന്‍ അഫ്‌സല്‍ ജാഥ ഫഌഗ് ഓഫ് ചെയ്തു. ലളിതകലാ അക്കാദമിയുടെ 41 ചിത്രകാരന്മാര്‍ പങ്കെടുത്ത ചിത്രകലാ ക്യാമ്പ് അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ കെ.ജി. രാജീവ്‌നാഥ് മുഖ്യാതിഥിയായിരുന്നു. ബികെഎസ് സംസ്ഥാന രക്ഷാധികാരി ടി.ആര്‍. ദേവന്‍, ഹാര്‍മണി ഗ്രൂപ്പ് ചെയര്‍മാന്‍ സിറിള്‍ ഡൊമിനിക്, എസ്എന്‍ഡി പി കണയന്നൂര്‍ താലൂക്ക് യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗം കെ.പി.ശിവദാസ് ,കേരളം പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















