വിദ്വേഷത്തിന്റെ ബാക്കി പത്രം..കത്തിയമര്‍ന്ന ബാഷോ മോട്ടോര്‍ ഇന്‍
ഒട്ടാവ: കാനഡയില്‍ വംശീയ വിദ്വേഷം മൂത്ത് സിഖുകാരന്റെ മോട്ടല്‍ കത്തിച്ച് ഒരാളെ കൊന്നു. ആല്‍ബര്‍ട്ടയില്‍ സിഖ് കുടുംബം നടത്തിവന്ന ബാഷോ മോട്ടോര്‍ ഇന്‍( ലോഡ്ജും ഹോട്ടലും വാഹനപാര്‍ക്കിംഗുമുള്ളയിടം) ആണ് അക്രമികള്‍ കത്തിച്ചത്.
മോട്ടലും ഇതിനോട് ചേര്‍ന്നുള്ള വീടും കത്തിയമര്‍ന്നു. കുടുംബനാഥന്‍ തിവാനയാണ് കൊല്ലപ്പെട്ടത്. ഭാര്യക്കും രണ്ടു മക്കള്‍ക്കും പൊള്ളലേറ്റു. ആറു വര്‍ഷമായി ഇവര്‍ ഇവിടെയാണ് താമസിച്ചിരുന്നത്.
വലിയ സ്‌ഫോടന ശബ്ദം കേട്ടാണ് അയല്‍വാസി ഫൈസല്‍ മാദി ജനലിലൂടെ നോക്കിയത്. അടുത്തുള്ള വീടും മോട്ടലും കത്തുന്നതാണ് കണ്ടത്. അയല്‍ക്കാരുടെ സഹായത്തോടെ ഫൈസലാണ് കുടുംബാംഗങ്ങളെ പുറത്തെത്തിച്ചത്. വീടിനടുത്തുള്ള ഭിത്തിയില്‍ വംശീയ വിദ്വേഷം വമിക്കുന്ന വാക്കുകള്‍ എഴുതിവച്ചത് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
















