കണ്ണൂര്‍: കണ്ണൂര്‍ നെഹ്‌റു യുവകേന്ദ്രവുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ്ബുകള്‍ മഹിളാസമാജങ്ങളില്‍ സൗജന്യ തൊഴില്‍ പരിശീലനം ഏറ്റെടുത്ത് നടത്താന്‍ താല്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ തൊഴില്‍ പരിശീലനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. 4 മാസം/2 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണുള്ളത്. താപ്പര്യമുള്ളവര്‍ 15ന് മുമ്പായി ലെറ്റര്‍ പാഡില്‍ നെഹ്‌റു യുവകേന്ദ്രയില്‍ അപേക്ഷ നല്‍കണം, ഫോണ്‍ : 0497 2700881.
















