കണ്ണൂര്‍: ജില്ലയിലെ ടെലികോം വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുവാന്‍ മൊബൈല്‍ടവറുകളുടെ റേഡിയേഷനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുവാന്‍ 17ന് ശില്പശാല നടത്തും. വൈകുന്നേരം 4 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് ശില്പശാല. തദ്ദേശ സ്ഥാപന പ്രതിനിധികള്‍, താല്‍പര്യമുള്ള പൊതുജനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരാണ് പങ്കെടുക്കേണ്ടത്. ജില്ലാതല ടെലികോം കമ്മിറ്റി തീരുമാനപ്രകാരം ജില്ലയിലെ മുഴുവന്‍ ടെലികോം സേവനദാതാക്കളെയും പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
















