കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഇന്ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്റിലുള്ള ഹോട്ടല്‍ ബ്രോഡ്ബീന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ദേശിയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.ഗണേശന്‍, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത് തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിക്കും.
















