തളിപ്പറമ്പ്: ലോറിമറിഞ്ഞ് മൂന്ന്‌പേര്‍ക്ക് പരിക്കേറ്റു. കുറുമാത്തൂര്‍ ഡയറിക്ക് സമീപം കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ പരിക്കേറ്റ മഹാരാഷ്‌ട്ര സ്വദേശികളായ ദത്തപ്രസാദ് (25), പരമേശ്വര്‍ രാംദാസ് (26), നിലേഷ് ശിവജി (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലേക്ക് ഉള്ളികയറ്റിപ്പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
















