മട്ടന്നൂര്‍: പിണറായിയല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കണമെന്ന് നളിന്‍കുമാര്‍ കട്ടീല്‍ എംപി പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലാണ് കൊലപാതക പരമ്പരകളും വീടുകള്‍ക്ക് നേരെയും അക്രമവും നടക്കുന്നത്. നാട്ടില്‍ പ്രശ്‌നങ്ങള്‍ നടമ്പോള്‍ ജനങ്ങല്‍ക്ക് സമാധാനവും സൈ്വര്യജീവിതവും ഉറപ്പ് വരുത്തേണ്ട മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തുന്ന അക്രമത്തിന് മൗനാനുവാദം നല്‍കുകയാണെന്നും നളിന്‍ കുമാര്‍ കട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
















