ബെര്‍ലിന്‍: ബെർലിൻ വിമാനത്താവളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് കസ്റ്റ്ഡിയിലെടുത്ത സിറിയൻ അഭയാർത്ഥിയെ ജർമൻ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. സിറിയൻ അഭയാർത്ഥിയായ ജാബര്‍ അല്‍ബകര്‍ (22) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന പോലീസ് റെയ്ഡില്‍ ജാബറിന്റെ വീട്ടില്‍നിന്നും സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















