കണ്ണൂര്‍: റോഡപകടങ്ങള്‍ കുറക്കാന്‍ ശക്തമായ നടപടി വേണമെന്ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് മന്ത്രി എം.കെ.ശശീന്ദ്രന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിത്യവും റോഡപകടങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് അഭിമുഖീകരിക്കുന്നത്. സിഗ്നലുകള്‍ അവഗണിക്കുന്നതും, ലഹരി വസ്തുക്കളുടെ ഉപയോഗും, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള അശ്രദ്ധമായ ഡൈവിങ്ങുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരം ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
















