കണ്ണൂര്‍: സിപിഎം സംഘം കൊലപ്പെടുത്തിയ പിണറായിയിലെ രമിത്തിന്റെ മൃതദേഹം ഇന്ന് ആവട്ടിയില്‍ സംസ്‌കരിക്കും. ഇന്ന് കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി വിലാപയാത്രയായി നാട്ടിലേക്ക് കൊണ്ടുവരും. രാവിലെ 9.30 ന് മാഹി, 10.30-തലശ്ശേരി, 11.00-പിണറായിയിലെ രമിത്തിന്റെ വീട് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം 12 മണിയോടു കൂടി ചാവശ്ശേരിയിലെത്തും. തുടര്‍ന്ന് ആവട്ടിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രമിത്തിന്റെ പിതാവ് ധീരബലിദാനി ഉത്തമന്‍ അന്ത്യവിശ്രമം കൊള്ളുന്ന ആവട്ടിയിലെ സ്മൃതി മണ്ഡപത്തിന് സമീപം സംസ്‌കരിക്കും.
















