കാലടി: കാലടിയില്‍ നായകളെ നിലത്തടിച്ച് ക്രൂരമായി കൊന്ന കേസ്സില്‍ കാലടി പഞ്ചായത്തിലെ പതിനേഴ് അംഗങ്ങളെ അറസ്റ്റ്‌ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. നായകളെ ക്രൂരമായി കൊന്ന് കുഴിച്ചു മൂടിയതിനും പ്രദര്‍ശിപ്പിച്ചതിനും എതിരെ മൃഗസ്‌നേഹികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍ നായകളെ പുറത്ത് എടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് വെറ്ററിനറി ഡോക്ടറുടെ വിശദീകരണം. ഭരണ പ്രതിപക്ഷ അംഗങ്ങളെ ജാമ്യത്തില്‍ എടുക്കുവാന്‍ അങ്കമാലി എംഎല്‍എ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
















