ആലപ്പുഴ: ബിഎംഎസ് സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗ്ഡിജി സ്മൃതിദിനം നാളെ ബിഎംഎസ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിക്കും. രാവിലെ 10ന് കളര്‍കോട് അഞ്ജലി ഓഡിറ്റോറിയത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്ത പ്രചാരക് പ്രമുഖ് കെ. ഗോവിന്ദന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തും.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, ബിഎംഎസ് അമ്പലപ്പുഴ മേഖലാ സെക്രട്ടറി പി. യശോധരന്‍ തുടങ്ങിയവര്‍ സംസാരിക്കും.
1955ല്‍ ഠേംഗ്ഡിജിയുടെ നേതൃത്വത്തിലാണ് ബിഎംഎസ് സ്ഥാപിച്ചത്. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തുടങ്ങിയതും ഠേംഗ്ഡിജിയുടെ നേതൃത്വത്തിലാണ്.
















