മുതിര്‍ന്നവര്‍ക്കായി നടന്ന ചക്കതീറ്റ മത്സരം
ആലപ്പുഴ: ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചക്ക ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ ചക്കതീറ്റ മത്സരത്തില്‍ അച്ഛനും മകനും ഒന്നാം സ്ഥാനം. ഏഎന്‍പുരം കണ്ണമംഗലം നന്ദാവനത്തില്‍ ജീവന്‍ കുമാറിനും മകന്‍ അജയ് ജീവനുമാണ് ചക്കതീറ്റമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയത്.
ആലപ്പുഴ നഗരസഭാ ജീവനക്കാരനായ ജീവന്‍ മുതിര്‍ന്നവരുടെ വിഭാഗത്തിലും മകന്‍ കുട്ടികളുടെ വിഭാഗത്തിലുമാണ് ഒന്നാമതെത്തിയത്. കളര്‍കോട് ജ്യോതി നികേതന്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജയ്.
















