മോസ്‌കോ: പാക്കിസ്ഥാനുമായുള്ള റഷ്യന്‍ സൈനിക സഹകരണത്തിനെതിരെ ഭാരതം. പാക് സൈന്യവുമായി റഷ്യ നടത്തിയ സംയുക്ത പരിശീലനത്തിനെതിരായ നിലപാട് റഷ്യയെ അറിയിച്ചതായി മോസ്‌കോവിലെ ഭാരത സ്ഥാനപതി പങ്കജ് ശരണ്‍ പറഞ്ഞു.
ഭീകരവാദത്തെ രാജ്യത്തിന്റെ നയമായി കൊണ്ടുനടക്കുന്ന പാക്കിസ്ഥാനുമായി സൈനിക സഹകരണം ആരംഭിച്ച റഷ്യയുടെ നടപടിക്കെതിരാണ് ഭാരതം എന്ന് അവരെ അറിയിച്ചിട്ടുണ്ട്.
















