ബെയ്‌റൂട്ട്: സിറിയില്‍ കഴിഞ്ഞ മാസം യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് ഐഎസ് തലവന്‍ അബു അല്‍ മൊഹമ്മദ് അല്‍ ഫര്‍ഖാനാണെന്ന് സംഘടന പ്രസ്താവിച്ചു.
അദില്‍ ഹസന്‍ സല്‍മാന്‍ അല്‍ ഫായദ് തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്ന ഇയാള്‍ കൊല്ലപ്പെട്ട വാര്‍ത്ത നേരത്തേ ഐഎസ് വൃത്തങ്ങള്‍ തള്ളിയിരുന്നു.
സപ്തംബര്‍ 7 ന് ഇയാള്‍ കൊല്ലപ്പെട്ടെന്നായിരുന്നു വാര്‍ത്ത. മരണം സ്ഥിരീകരിച്ചെങ്കിലും എന്ന്, എവിടെ, എങ്ങനെയെന്ന് ഐഎസ് പ്രസ്താവന പറയുന്നില്ല. ഐഎസിന്റെ മാധ്യമ വിഭാഗം തലവനായിരുന്നു ഇയാളെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
















