മസ്‌കറ്റ്: ഒമാനില്‍ എന്‍ഒസി നിയമം നീക്കുന്നു. പുതിയ തൊഴില്‍ വീസയില്‍ എത്തുന്നതിന് പഴയ സപോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിയമം 2014 ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഇതാണ് നീക്കുന്നത്.
നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പരിഷ്‌കരണം. ഇത് ഭാരതീയര്‍ക്ക് ഏറെ ഗുണകരമാകും.
എന്‍ഒസി നിയമം കൂടുതല്‍ കര്‍ശനമാക്കി ജനുവരി മുതല്‍ റോയല്‍ ഒമാന്‍ പോലീസ് ഉത്തരവിറക്കിയിരുന്നു. ജോലി മാറുമ്പോള്‍ ഇമിഗ്രേഷന്‍ ഓഫിസില്‍ പഴയ സ്‌പോണ്‍സറോ കമ്പനി പ്രതിനിധിയോ നേരിട്ട് ഹാജരാകണം എന്ന നിര്‍ദേശമാണ് ആര്‍ഒപി പുറപ്പെടുവിച്ചത്.
















