പാറശ്ശാല: ബിജെപി പാറശ്ശാല പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാറശ്ശാല താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ആശുപത്രിയില്‍ എക്‌സറെ യൂണിറ്റിലെ ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലായി ആശുപത്രി ക്യാന്റിന്‍ ആരംഭിക്കാനുളള നീക്കം പിന്‍വലിക്കുക, എക്‌സറെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും. മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. നെടിയാംകോട് അജയന്‍ അധ്യക്ഷത വഹിച്ചു. പ്രവീണ്‍ കുമാര്‍, അരുവിയോട് സജി, ഇഞ്ചിവിള അനില്‍, പരശുവയ്‌ക്കല്‍ ഗോപന്‍, സുഷമ കുമാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ചും ധര്‍ണയും.
















