കൂടാളി: ആധ്യാത്മിക പ്രഭാഷക സമിതിയുടെ ന നേതൃത്വത്തില്‍ പൂവത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ദേവീഭാഗവത മനന സത്രം നടത്തി. കെ.കെ.ചൂളിയാട് ഉദ്ഘാടനം ചെയ്തു. കെ.എന്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.ഉണ്ണികൃഷ്ണ വാര്യര്‍, എം.പരമേശ്വരന്‍ നമ്പൂതിരി, കെ.എം.രാമചന്ദ്രന്‍ നമ്പ്യാര്‍, കെ.കെ.ഗംഗാധരന്‍, സുരേഷ് കാക്കയങ്ങാട്, പി.എസ്.മോഹനന്‍, മുരളീധരന്‍ പട്ടാന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
















