കണ്ണൂര്‍: സമൂഹത്തില്‍ നിന്നും പഠിക്കുക മാത്രമല്ല സമൂഹത്തെ ചിലതു പഠിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് കുട്ടികള്‍ എന്ന അടിക്കുറിപ്പോടെ ‘സാമൂഹ്യപാഠം’ ചിത്രീകരണം തുടങ്ങി.തോട്ടട നോര്‍ത്ത് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നൊരുക്കുന്ന ഈ ലഘുചിത്രം ഒട്ടേറെ സന്ദേശങ്ങള്‍ ലോകത്തിനു നല്‍കുന്നുണ്ട്. സ്‌കൂള്‍ അങ്കണത്തില്‍ ഭദ്രദീപം കൊളുത്തി പ്രേംവൈശാലി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അജിത സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പി.നാരായണന്‍ അധ്യക്ഷത വഹിച്ചു. സി.ശിവദാസന്‍, കെ.വി.തമ്പാന്‍, പി.ഷീന, ടി.പ്രീത എന്നിവര്‍ സംസാരിച്ചു. കെ .വി.തമ്പാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാപാഠവും സാക്ഷാത്ക്കാരവും കെ.ടി.ബാബുരാജ് നിര്‍വ്വഹിക്കുന്നു.
















