കണ്ണൂര്‍: ഓള്‍ കേരള എര്‍ത്ത്മൂവേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് എം.കെ.പ്രഭാകരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കെ.എ.സുരേഷ്ബാബു അധ്യക്ഷത വഹിക്കും. കാടാച്ചിറ ബാബു മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് കാടാച്ചിറ ബാബു, ജില്ലാ പ്രസിഡണ്ട് കെ.കെ.മമ്മു, ജില്ലാ ട്രഷറര്‍ ഷാജി ഏച്ചൂര്‍, ജനറല്‍ സെക്രട്ടറി എം.കെ.നിഷാന്ത്, പ്രമോദ് തലശ്ശേരി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
















