കണ്ണൂര്‍: ലുലു സാരീസും ലുലു ഗോള്‍ഡും ചേര്‍ന്ന് ജുലൈ 10 മുതല്‍ ഒക്‌ടോബര്‍ 10 വരെ നടത്തിയ വെഡ്ഡിങ്ങ് ഫെസ്റ്റിന്റെ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് രാവിലെ 10 മണിക്ക് ലുലു സാരീസിന്റെ കണ്ണൂര്‍ താവക്കര റോഡിലുള്ള ഷോറൂമിന്റെ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എംപി നിര്‍വ്വഹിക്കും. സമ്മാനമായി അഞ്ച് ഭാഗ്യശാലികള്‍ക്ക് 125 പവന്‍ സ്വര്‍ണമാണ് ഒരുക്കിയിരിക്കുന്നത്. ആകെ രണ്ട് കിലോഗ്രാം സ്വര്‍ണമാണ് വെഡ്ഡിങ്ങ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയത്. സമ്മാനവിതരണം 17 ന് വൈകുന്നേരം 5 മണിക്ക് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി നിര്‍വ്വഹിക്കും.
















