കണ്ണൂര്‍: പെന്‍ഷന്‍കാരുടെ ഓണ്‍ലൈന്‍ ബയോമെട്രിക് മാസ്റ്ററിംഗ് (തിരിച്ചറിയല്‍) സംവിധാനമായ ‘ജീവന് പ്രമാണ് പദ്ധതി’യുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസ്സ് നാളെ രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇനിയും ആധാര്‍ കാര്‍ഡ് ലഭിക്കാത്ത പെന്‍ഷന്‍കാര്‍ക്ക് അത് ലഭ്യമാക്കുന്നതിനുള്ള സൗകര്യം ക്യാംപില്‍ ഒരുക്കുന്നതാണ്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കേരള ഗവ. സര്‍വീസ്/ഫാമിലി പെന്‍ഷന്‍കാര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: