സ്
കണ്ണൂര്‍: രാഷ്‌ട്രീയ സ്വയം സേവക സംഘത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസംഗം നടത്തിയതിന് മന്ത്രി ഇ.പി.ജയരാജനെതിരെ വക്കീല്‍ നോട്ടീസ്. സെപ്തംബര്‍ 23ന് കണ്ണൂര്‍ പള്ളിക്കുന്നില്‍ അഴീക്കോടന്‍ ദിനാചരണച്ചടങ്ങില്‍ പ്രസംഗിക്കവെയാണ് ജയരാജന്‍ ആര്‍എസ്എസിനെതിരെ പറഞ്ഞത്. ഇന്ത്യയിലെത്തുന്ന ലഹരി മരുന്നിന്റെ ഒരു ഭാഗം ആര്‍എസ്എസ് ശാഖകളിലേക്കാണെന്നായിരുന്നു ജയരാജന്റെ പ്രസംഗം. സത്യവിരുദ്ധമായ ഈ പ്രസ്താവന പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ ഏഴ് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍എസ്എസ് കണ്ണൂര്‍ തളാപ്പ് ശാഖാ മുഖ്യശിക്ഷക് കെ.ഷിജിത്താണ് അഡ്വ.കെ.കെ.ബാലറാം മുഖേന മന്ത്രിക്ക് നോട്ടീസയച്ചത്.
















