Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

താലൂക്കിലെ റോഡുകള്‍ തകര്‍ച്ചയില്‍; അധികാരികള്‍ക്ക് അനക്കമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 11:31 am IST
inKollam

ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്കിലെ റോഡുകളെല്ലാം തകര്‍ച്ചയില്‍. പ്രധാന റോഡുകളും ഇടവഴികളും അടക്കം തകര്‍ന്ന് ഗതാഗതസംവിധാനം താറുമാറായ അവസ്ഥയിലും അധികൃതര്‍ കാട്ടുന്ന അനങ്ങാപ്പാറ നയത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ വന്‍പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. കൊല്ലം ജില്ലയുടെ വടക്കേ അറ്റത്ത് ആലപ്പുഴ, പത്തനംതിട്ട ജില്ലകളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കുന്നത്തൂര്‍.

കൊല്ലം നഗരത്തില്‍ നിന്നും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് എളുപ്പത്തിലെത്താന്‍ ഉതകുന്ന പ്രധാന റോഡുകള്‍ എല്ലാം കടന്ന് പോകുന്നത് ഈ താലൂക്കിലൂടെയാണ്. റോഡുകള്‍ തകര്‍ന്ന് കിടക്കുന്നതോടെ ഉണ്ടാകുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടും അപകടങ്ങളും കുന്നത്തൂരിലെ പതിവ് കാഴ്ചയാണ്. അധികാരികളെ ഈ ദുരവസ്ഥ പലവട്ടം ധരിപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് യുവമോര്‍ച്ച തയ്യാറെടുത്ത് കഴിഞ്ഞു. റോഡുകളുടെ ദുരവസ്ഥക്ക് പരിഹാരം ഉണ്ടാകുന്നതുവരെ സന്ധിയില്ലാസമരത്തിന് രൂപം നല്‍കിയതായി യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ് ജിതിന്‍ദേവ് അറിയിച്ചു.

കുന്നത്തൂരിനെ കരുനാഗപ്പള്ളി താലൂക്കുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളുടെ സ്ഥിതിയാണ് പരമദയനീയം. ഭരണിക്കാവ്-നാലുമുക്ക്, കുമരന്‍ചിറ-കാരൂര്‍ കടവ് റോഡ് തകര്‍ന്ന് ഇരുചക്രവാഹനങ്ങളില്‍പോലും യാത്ര ചെയ്യാന്‍ കഴിയാതായിട്ട് കാലങ്ങളായി. പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സടക്ക് യോജനയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ റോഡ് തകര്‍ന്നു. കരാറുകാരന്റെ തീവെട്ടികൊള്ളയുടെ ഫലമായാണ് റോഡ് തകര്‍ന്നതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് യുവമോര്‍ച്ച പരാതി അയച്ചിരുന്നു. ഈ പരാതിയില്‍ മേല്‍ കരാറുകാരനെതിരെ നടപടി എടുക്കുവാന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ ഇതിന്‍മേല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പ്രമുഖ വ്യവസായിയും കരുനാഗപ്പള്ളിയിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉടമയുമായ കരാറുകാരന് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ഇടതുവലത് മുന്നണികള്‍ യാതൊരു നടപടിക്കും മുതിര്‍ന്നില്ല എന്നത് ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. മാലുമേല്‍കടവ്-പതാരം റോഡിന്റെ സ്ഥിതിയും മറിച്ചല്ല. ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി സ്തംഭിച്ചിട്ട് മാസങ്ങളായി. പുത്തൂര്‍-ഭരണിക്കാവ് റോഡ്, ഭരണിക്കാവ്-ഏഴാംമൈല്‍ റോഡ്, എഴാംമൈല്‍-മലനട റോഡ്, മലനട-ചക്കുവള്ളി റോഡ്, കാരാളിമുക്ക്-കടപുഴ റോഡ്, മൈനാഗപ്പള്ളി തേവലക്കര റോഡ്, പൈപ്പ് റോഡ് അടക്കം തകര്‍ന്ന റോഡുകളുടെ പട്ടിക നീളുന്നു. കുന്നത്തൂരെ റോഡുകളുടെ തകര്‍ച്ചയ്‌ക്കെതിരെ യുവമോര്‍ച്ച നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ആദ്യഘട്ടമായി പിഡബ്ല്യുഡി എന്‍ജീനിയര്‍ക്ക് ഭീമഹര്‍ജി സമര്‍പ്പിക്കും. പ്രതിഷേധ മാര്‍ച്ചോടെ ആകും ഭീമഹര്‍ജി നല്‍കുക. തുടര്‍ന്ന് നടപടി ഉണ്ടാകാത്തപക്ഷം പ്രധാന റോഡുകള്‍ ഉപരോധിക്കും.

കുന്നത്തൂരിന്റെ കാര്യത്തില്‍ അവഗണന മാത്രം പുലര്‍ത്തുന്ന കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ വഴിയില്‍ തടയാനും പ്രക്ഷോഭത്തിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രം സംസ്ഥാനത്തെ റോഡുകളുടെ കാര്യത്തില്‍ കലവറയില്ലാത്ത സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ തുറന്ന് സമ്മതിച്ചിട്ടും സര്‍ക്കാരും ജനപ്രതിനിധികളും കാട്ടുന്ന കടുത്ത അനാസ്ഥ തുറന്നുകാട്ടാനാണ് യുവമോര്‍ച്ച തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

India

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.