ചേര്‍ത്തല: താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പരാതിരഹിതമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ നഗരസഭാധ്യക്ഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വാര്‍ഡുകളിലെ ശുചിമുറികളുടെ വൃത്തി, വെള്ളം, വൈദ്യുതി ഇവ ഉറപ്പുവരുത്തുവാന്‍ നിരീക്ഷണമുണ്ടാവും. ഒപി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സേവനം കൃത്യതയോടെ ലഭ്യമക്കുന്നതിനും ധാരണയായി.
ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും കുറവുകള്‍ പരിഹരിക്കുന്നതിന് ആരോഗ്യമന്ത്രി, ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുവാനും തീരുമാനിച്ചു. എംപി ഫണ്ടില്‍ 1.80 കോടി വിനിയോഗിച്ച് ആധുനിക സജ്ജീകരണങ്ങളോടെ പ്രസവ വാര്‍ഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. നഗരസഭാധ്യക്ഷന്‍ ഐസക് മാടവന അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പഴ്‌സണ്‍ ശ്രീലേഖ നായര്‍, നഗരസഭ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
















