വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗ രതിക്കാരായ രണ്ടു മുന്‍ കന്യാസ്ത്രീകള്‍ വിവാഹിതരായി. ഇറ്റാലിയിലെ സംഭവത്തില്‍ ഫ്രാന്‍സിസിസ് മാര്‍പ്പാപ്പ അസ്വസ്ഥനാണെന്ന് വത്തിക്കാന്‍ ഡപ്യൂട്ടി സെക്രട്ടറി എയ്ഞ്ചലോ ബെഷ്യൂ അറിയിച്ചു. ഫെഡറിക്ക, ഇസബെല്‍ എന്നിവരാണ് കഴിഞ്ഞ മാസം ഇറ്റലിയില്‍ നിയമാനുസൃതം വിവാഹിതരായത്. സ്വവര്‍ഗ വിവാഹത്തിന് ഇറ്റലി അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഈ നിയമ പ്രകാരമാണ് ഇവര്‍ വിവാഹിതരായത്.
ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ഗിനിയ ബിസാവുവില്‍ മിഷണറിമാരായി പ്രവര്‍ത്തിക്കുന്ന സമയത്താണ് തങ്ങള്‍ പ്രണത്തിലായതെന്ന് ഇരുവരും ലാ റിപ്പബ്‌ളിക്ക എന്ന പത്രത്തോട് പറഞ്ഞു. 44 വയസുള്ള ഫെഡറിക്ക ഇറ്റലിക്കാരിയാണ്. 40 വയസുള്ള ഇസബെല്‍ തെക്കനമേരിക്കക്കാരിയും. മറ്റുള്ള കന്യാസ്ത്രീകള്‍ ചെയ്യുന്നതു മാത്രമേ തങ്ങളും ചെയ്തുള്ളു. ബന്ധം മറച്ചുവച്ച് കഴിയുന്ന കന്യാസ്ത്രീകളും പുരോഹിതരും ധാരാളമുണ്ട്. അവര്‍ പറഞ്ഞു.
















