വാഷിംങ്ടണ്‍: അമേരിക്കയിലെ ഹിന്ദുക്കള്‍ക്കായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിന്റെ വമ്പന്‍ പരിപാടി. ഈ മാസം 15നാണ് പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഹിന്ദു സഖ്യം ചെയര്‍മാന്‍ ശലഭ ശല്ലി കുമാര്‍ അറിയിച്ചതാണിത്.
തെരഞ്ഞെടുക്കപ്പെട്ടാല്‍ ഭാരത- അമേരിക്കന്‍ ബന്ധം ട്രമ്പ് മെച്ചപ്പെടുത്തുമെന്നും ഭാരതത്തിന് ആയുധം നല്‍കുന്നതിനുള്ള വിലക്കുകള്‍ നീക്കുമെന്നും കുമാര്‍ പറഞ്ഞു. ന്യൂജഴ്‌സിയിലാണ് പരിപാടി നടക്കുക. ഹിലാരിക്കെതിരെ ഹിന്ദു വോട്ടുകള്‍ സംഭരിക്കുകയാണ് ലക്ഷ്യം. മലൈക അറോറ ഖാന്‍, പ്രഭു ദേവ തുടങ്ങിയവടക്കം അനവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.
















