അമ്പലപ്പുഴ: മദ്യപാനികള്‍ സായിപ്പിനെ കണ്ട് പഠിക്കണമെന്ന് മന്ത്രി ജി. സുധാകരന്‍. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല സമാപന പരിപാടി അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മര്യാദയ്‌ക്ക് കുടിക്കാന്‍ അറിയില്ല. സായിപ്പ് കുടിക്കുന്നതുപോലെ കുടിക്കാന്‍ പഠിച്ചാല്‍ വഴിയില്‍ കിടക്കേണ്ടി വരില്ല. സായിപ്പ് വഴിയില്‍ കിടകക്കുകയോ വിദേശത്ത് ക്യൂനിന്ന് മദ്യം വാങ്ങുകയോ ചെയ്യാറില്ല. എന്നാല്‍ ഇവിടെ നാണവും മാനവുമില്ലാതെ ക്യൂനിന്ന് മദ്യം വാങ്ങി കുടിച്ച് വഴിയില്‍ കിടക്കുകയാണ്. ഇന്ന് മദ്യത്തിന്റെ കാര്യത്തില്‍ നാണംകെട്ട സംസ്ഥാനമായി കേരളം മാറി. മദ്യപാനികള്‍ക്ക് കെട്ടിടത്തിനുള്ളില്‍ ഇരുന്ന് മദ്യപിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും സുധാകരന്‍ പറഞ്ഞു.
















