കാഞ്ഞിരോട്: കാഞ്ഞിരോട് നെഹര്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതായി പരാതി. ബീകോം ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ വാരം സ്വദേശി സഫ്‌വാന്‍ (18) ആണ് റാഗിങ്ങിന് ഇരയായത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ കോളേജിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളാണ് റാഗിങ്ങിന് വിധേയമാക്കിയത്.
ഒരുമാസം മുമ്പ് പ്രവേശനം നേടി കോളേജിലെത്തിയ സഫ്‌വാനെ ക്ലാസ് മുറിയില്‍വെച്ചും പുറത്തുവെച്ചും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ അപമാനിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം 3.30ഓടെ ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ബൈക്ക് ക്യാമ്പസിന് പുറത്തെ കയറ്റത്തിലേക്ക് തള്ളിക്കൊണ്ടുപോകാന്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടുവെങ്കിലും സഫ്‌വാന്‍ ഇതിന് വിസമ്മതിച്ചപ്പോഴാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പാളിന് പരാതി നില്‍കിയെങ്കിലും മര്‍ദ്ദിച്ചവരുടെ പേരുവിവരം നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നുപറഞ്ഞ് ഇദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ദേഹമാസകലം വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സഫ്‌വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
















