പയ്യന്നൂര്‍: പിലാത്തറ കുതിരുമ്മല്‍ മാട്ടുമ്മല്‍ കളരി നവരാത്രി ഉത്സവം നാളെ മുതല്‍ 11 വരെ നടക്കും. 11ന് വിദ്യാരംഭം, വാഹനപൂജ എന്നിവയുമുണ്ടായിരിക്കും. ആലക്കാട് മൂകാംബികാ ക്ഷേത്രം, അറത്തില്‍ കൈലാസ നാഥ ക്ഷേത്രം എന്നിവിടങ്ങളിലും നവരാത്രി ഉത്സവം ഉണ്ടായിരിക്കും.
ഇരിട്ടി: കീഴ്പ്പള്ളി പാലരിഞ്ഞാല്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 9 മുതല്‍ 11വരെ നടക്കും. 9ന് വൈകുന്നേരം 5മണിക്ക് ദുര്‍ഗ്ഗാ പൂജ, ഗ്രന്ഥപൂജ, ആയുധപൂജ, 10ന് ലക്ഷ്മി പൂജയും വിശേഷാല്‍ പൂജകളും വൈകുന്നേരം 5ന് വാഹന പൂജയും ഉണ്ടായിരിക്കും. 11ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം വാഹനപൂജ, വിദ്യാരംഭം, സരസ്വതീപൂജ എന്നിവയുണ്ടാകും.
കാഞ്ഞിരോട്: തലമുണ്ട ശ്രീ പുതിയഭഗതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം നാളെ ആരംഭിക്കും. നാളെ വൈകുന്നേരം 5 മണിക്ക് ഗ്രന്ഥംവെപ്പും ഗ്രന്ഥപൂജയും, തുടര്‍ന്ന് മാതൃസമിതി നടത്തുന്ന ലളിതാ സഹസ്രനാമ പാരായണവും 10ന് വൈകുന്നേരം 5.15ന് മഹാനവമി പൂജയും ഗ്രന്ഥപൂജയും വാഹനപൂജയും, 11ന് രാവിലെ 6.50ന് വിജയദശമി ദിനത്തില്‍ സരസ്വതീ പൂജയും ഗ്രന്ധപൂജയും വിദ്യാരംഭവും ഉണ്ടാകും. കെ.വിജയന്‍ മാസ്റ്റര്‍ കുട്ടികളെ എഴുത്തിനിരുത്തും.
















