കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ കമ്പ്യൂട്ടര്‍വത്കരണം നടത്തി പ്രവര്‍ത്തനങ്ങള്‍ വേഗത കൂട്ടാന്‍ ഒപി വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണവുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമനസ്സോടെ സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് അഭ്യര്‍ത്ഥിച്ചു. ആശുപത്രികളില്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം വേഗത്തില്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഗവണ്‍മെന്റ് തലത്തില്‍ തുടക്കം കുറിച്ച് കഴിഞ്ഞു. ജില്ലാ ആശുപത്രിയില്‍ തുടക്കത്തില്‍ ചില പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പരിഹരിച്ച് വരികയാണ്. എന്നാല്‍ മെച്ചപ്പെട്ട രീതിയില്‍ സേവനം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒ.പി യില്‍ രോഗികള്‍ക്ക് ലഭിച്ചുവരുന്നുണ്ട്.കൈകാര്യം ചെയ്യുന്നതിലുള്ള പരിചയകുറവും പുതിയ സംവിധാനത്തോടുള്ള സമീപനവുമാണ് തുടക്കത്തില്‍ ചെറിയ തോതിലുള്ള പ്രയാസങ്ങള്‍ ക്ക് ഇടക്കിയത്. ആശുപത്രി ഒ പി സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. രോഗികള്‍ക്ക് ഏറ്റവും വേഗത്തില്‍ സേവനം ലഭ്യമാക്കാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് പ്രസിഡണ്ട് അഭ്യര്‍ത്ഥിച്ചു.
















