മട്ടാഞ്ചേരി: കൊച്ചി നഗരസഭയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നു. സ്വച്ഛ് ഭാരത് അഭിയാനും ശുചിത്വമിഷനുമാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നത്.
പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ ഒഴിവാക്കുന്നതോടോപ്പം വലിച്ചെറിയുന്ന വസ്തുക്കളെ പുനര്‍ നിര്‍മ്മിച്ച് ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കുന്ന സംവിധാനമാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍. കോര്‍പ്പറേഷന്റെ പ്ലാസ്റ്റിക്ക് നിരോധന മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനവുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മേയര്‍ സൗമിനി ജെയ്ന്‍ അദ്ധ്യക്ഷത വഹിച്ചു.
കോര്‍പ്പറേഷന്‍ ഓഫീസ്, ബന്ധപ്പെട്ട ഓഫീസുകള്‍ എന്നിവിടങ്ങളിലാണ ്ആദ്യം നടപ്പിലാക്കുക. നഗരസഭയുടെ പരിപാടികളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്ക് ഗ്ലാസ്സ്, പ്ലെയ്റ്റ് എന്നിവയുടെ ഉപയോഗം ഒഴിവാക്കും. നഗരസഭാ തിര്‍ത്തിയില്‍ നടക്കുന്ന കായിക മത്സരങ്ങള്‍, ആരാധനാലയ ഉത്സവങ്ങള്‍ തുടങ്ങിയവരുടെ സംഘാടക കമ്മറ്റികളുമായി പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, അമിത് മീണ, ടി.കെ.ബിന, ഡോ: മനോജ് എന്നിവര്‍ പങ്കെടുത്തു.
















