എടത്വ: തലവടി ശ്രീപനയന്നൂര്‍കാവ് ഭഗവതിക്ഷേത്രത്തില്‍ വിദ്യാരാജ്ഞി അംബായജ്ഞ രജത ജൂബിലി ആഘോഷം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 11 ന് വിദ്യാരാജ്ഞി രജത ജൂബിലി ആഘോഷം മന്ത്രി മാത്യു റ്റി. തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂബ് പുഷ്പാകരന്‍ അധ്യക്ഷത വഹിക്കും. ആചാര്യന്‍ പ്രഭാകരന്‍ നമ്പൂതിരിയെ ആദരിക്കും. നാളെ രാവിലെ 9.30 ന് വിദ്യാരാജ്ഞി രജിസ്ട്രഷന്‍ ആരംഭിക്കും. 11 ന് ഭദ്രദീപ പ്രതിഷ്ഠ നടക്കും.
തന്ത്രി പട്ടമന നീലകണ്ഠരര് ആനന്ദ് മുഖ്യകാര്‍മികത്വം വഹിക്കും. വിദ്യാരാജ്ഞി രജത ജൂബിലി ആഘോഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അക്കാദമിക് കണ്‍സല്‍ട്ടന്റ് ഡോ. സി.ജി. ഗീത അധ്യക്ഷത വഹിക്കും. പത്മജ പുരുഷോത്തമന്‍, എസ്. ശ്രീകുമാര്‍ എന്നിവരെ ആദരിക്കും. അഡ്വ. മുരളി മനോഹര്‍, രാധാമണി എന്നിവര്‍ പ്രസംഗിക്കും.
















