Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നന്മയുടെ ഓര്‍മ്മപ്പെടുത്തലുമായി ബൊമ്മക്കൊലു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 12:44 pm IST
in Palakkad

പാലക്കാട്: തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി ബൊമ്മക്കൊലു ഒരുങ്ങി.ആരാധനയുടേയും കലയുടേയും വിദ്യയുടേയും ഉത്സവമായാണ് നവരാത്രി അറിയപ്പെടുന്നത്. ദേവീപൂജയാണ് നവരാത്രിയില്‍ പ്രധാനം. തമിഴ് ആചാരത്തിന്റെ ഭാഗമാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.

ഗണപതി, ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങള്‍ക്കൊപ്പം ശ്രീരാമപട്ടാഭിഷേകം, ശിവ പാര്‍വ്വതി, ഗുരുവായൂരപ്പന്‍, ദശാവതാരം, എന്നിവയും ബൊമ്മക്കൊലുവിലുണ്ടാവും.

വാഗ്‌ദേവതയായ സരസ്വതിക്കും ഐശ്വര്യദേവതയായ ലക്ഷ്മി ദേവിക്കും പ്രാധാന്യമുള്ള ചടങ്ങുകള്‍ നവരാത്രികാലത്തെ പ്രത്യേകതയാണ്.

ദേവിയുടെ ഒമ്പത് ഭാവങ്ങളെ-ദുര്‍ഗ, ഭദ്രകാളി, അംബ, അന്നപൂര്‍ണ, സര്‍വമംഗള, ഭൈരവി, ചന്ദ്രിക, ലളിത, ഭവാനി-ആരാധിക്കുന്നു. ആദ്യ മൂന്നുദിവസം ദുര്‍ഗക്കും അടുത്ത മൂന്നുദിവസം ലക്ഷ്മിക്കും അവസാന മൂന്നുദിവസം സരസ്വതിക്കുമാണ് പ്രാധാന്യം. തുളസി, കൂവളം എന്നിവയാണ് സാധാരണയായി പൂജക്കുപയോഗിക്കുക. തുളസി ലക്ഷ്മിയേയും കൂവളം ശിവനേയും പ്രതിനിധാനം ചെയ്യുന്നു.

ബ്രാഹ്മണഗൃഹങ്ങളില്‍ നവരാത്രികാലത്ത് ബൊമ്മക്കൊലു ഒരുക്കുക പതിവാണ്. തട്ടുകളിലായാണ് കളിമണ്‍ ബൊമ്മകള്‍ അലങ്കരിച്ചുവെക്കുക. ക്ഷേത്രങ്ങളിലും ഇവ വെക്കാറുണ്ട്. 3,5,7,11 തട്ടുകളിലും കൊലു നിരത്താറുണ്ട്. കൊലുവിന് മുന്നില്‍ അരിമാവുകൊണ്ട് കോലമെഴുതി അതിനുമുകളില്‍ പട്ടുവിരിച്ചാണ് നിലവിളക്ക് കൊളുത്തുക. താഴത്തെ പടിയില്‍ ചന്ദനംകൊണ്ട് നിര്‍മിച്ച പാവകളും രണ്ടാമത്തെതില്‍ ശിവഭാവത്തിലുള്ള രൂപങ്ങളും മൂന്നാമത്തേതില്‍ ശ്രീകൃഷ്ണ പ്രതീകവുമാണ്. നാലില്‍ ദേവീഭാവങ്ങളും അഞ്ചില്‍ വീട്, തോട്ടം എന്നിവയെ സൂചിപ്പിക്കുന്നതും ആറില്‍ പശു, പക്ഷി-മൃഗാദികളുടെ പാവകളുമാണ് വെക്കുക. ഏഴില്‍ കടല്‍ക്കാഴ്ചകളുടേയും. എട്ടാമത്തെ പടിയില്‍ പഴം, പച്ചക്കറി വിഭവങ്ങളും തഞ്ചാവൂര്‍ ചെട്ടിയാരുടെ രൂപവുമാണ് ഉണ്ടായിരിക്കുക. ഒമ്പതാമത്തേതില്‍ ശിവശക്തി, ദേവി എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ബൊമ്മകളും വെക്കും.

കൊലു കാണാനെത്തുന്നവര്‍ക്ക് നവധാന്യങ്ങള്‍കൊണ്ടുള്ള പ്രസാദം നല്‍കും. 10 വയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവിയുടെ പ്രതിനിധിയായി സങ്കല്‍പിച്ച് പൂജ നടത്തുന്നതും ഈ ചടങ്ങിന്റെ ഭാഗമാണ്. നവരാത്രി ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും പൂജിച്ച് വരുന്ന കന്യകമാര്‍ക്കും സുമംഗലിമാര്‍ക്കും വെറ്റില, അടയ്‌ക്ക, പൂവ്, പ്രസാദം, ദക്ഷിണ, മഞ്ഞള്‍, കുങ്കുമം എന്നിവ താലത്തില്‍വച്ച് നല്‍കാറുണ്ട്. എല്ലാ ദിവസവും വ്രതമാചരിക്കാന്‍ സാധിക്കാത്തവര്‍ സപ്തമി, അഷ്ടമി, നവമി, ദശമി, ദിവസങ്ങളിലെങ്കിലും വ്രതമെടുക്കാറുണ്ട്.

സുമംഗലികള്‍ കൊലു കാണാനെത്തുകയാണെങ്കില്‍ അവര്‍ക്ക് സിന്ദൂരച്ചെപ്പ്, നാളികേരം, പഴം എന്നിവനല്‍കും.

പാലക്കാട് കര്‍ണ്ണകിനഗര്‍ ജീജാ നിവാസില്‍ കെ.കുഞ്ചുക്കുട്ടിയും ഭാര്യ വത്സലയും ചേര്‍ന്നൊരുക്കിയ ബൊമ്മക്കൊലു ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ 46 വര്‍ഷമായി എല്ലാ നവരാത്രിയിലും ഇവര്‍ ബൊമ്മക്കൊലു ഒരുക്കാറുണ്ട്. മൂന്നുതട്ടില്‍ നിന്നു തുടങ്ങിയ കൊലു ഇന്ന് ഒമ്പത് തട്ടുകളിലെത്തി. അഞ്ഞൂറിലധികം വിഗ്രഹങ്ങളാണ് കൊലുവിലുള്ളത്. വിനോദയാത്രപോകുമ്പോഴും തീര്‍ത്ഥാടനത്തിപോകുമ്പോഴും വാങ്ങിയവയാണ് ഇവയില്‍ അധികവും. വീട്ടിലെ ഗൃഹനാഥയായ വത്സലയാണ് കൊലുവൊരുക്കുന്നത്. 1970ലാണ് ബൊമ്മക്കൊലു ഒരുക്കിതുടങ്ങിയത്. വിവിധ വലുപ്പത്തിലുള്ള വിഗ്രഹങ്ങള്‍ ക്രമമനുസരിച്ചാണ് വച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ 11 തട്ടില്‍ കൊലുഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് വത്സല.നവരാത്രി ആഘോഷത്തിന്റെ ആദ്യദിനം തന്നെ കൊലുവൊരുക്കി പൂജ തുടങ്ങിയിരുന്നു. രണ്ടുനേരവും പൂജാരിയെത്തി പൂജ നടത്തും. തുടര്‍ന്ന് സമീപ വീടുകളില്‍ നിന്ന് സ്ത്രീകളും കുട്ടികളും പൂജകളില്‍ പങ്കെടുക്കാറുണ്ട്. ഇന്ന് വത്സലക്ക് സഹായവുമായി മക്കളും മരുമക്കളുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

പുതിയ വാര്‍ത്തകള്‍

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.