Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉയിര്‍ത്തത് രാഷ്‌ട്രീയ ചതുപ്പില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2016, 10:17 pm IST
inWorld

 

അന്റോണിയോ മാനുവല്‍ ഡെ ഒലീവിറാ ഗുട്ടറെസ്, പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്നു, 1995 മുതല്‍ 2002 വരെ. ജനിച്ചത് 1949 ഏപ്രില്‍ 30 ന്. സോഷ്യലിസ്റ്റ് ഇന്റര്‍നാഷണല്‍ എന്ന, രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഗോള സംഘടനയുടെ, അദ്ധ്യക്ഷനായിരുന്നു. യുഎന്നില്‍ അഭയാര്‍ത്ഥി സംരക്ഷണ വിഭാഗത്തിന്റെ ഹൈക്കമ്മീഷണറായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ ഉണ്ടായിരുന്നു, പത്തു വര്‍ഷത്തോളം.

പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ വിര്‍ജിലോ ഡിയാസ് ഗുട്ടറെസിന്റെയും ഇല്‍ഡാ കാന്‍ഡിഡാ ഡെ ഒലീവിറായുടെയും മകനായി ജനിച്ചു. ഭൗതികശാസ്ത്രവും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗുമാണ് പഠിച്ചത്. 1971 ല്‍ അസിസ്റ്റന്റ് പ്രൊഫസറായി.

സോഷ്യലിസ്റ്റ് പാര്‍ട്ടിയിലാണ് രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്, 1974 ല്‍. വൈകാതെ ജോലിയുപേക്ഷിച്ച് മുഴുസമയ രാഷ്‌ട്രീയത്തിലിറങ്ങി. മാഴ്‌സെലോ കെയ്റ്റാനോയുടെ സ്വേച്ഛാഭരണം അവസാനിപ്പിച്ച്, 1974 ഏപ്രില്‍ 25 ന്, രക്തച്ചൊരിച്ചിലില്ലാതെ സൈന്യം നടത്തിയ അട്ടിമറിയായ, കാര്‍ണേഷന്‍ വിപ്ലവത്തിന്റെ കാലത്ത് ഗുട്ടറെസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തേക്കടുത്തു.

പിന്നീട് അദ്ദേഹം വഹിച്ച പദവികള്‍: വ്യവസായ സെക്രട്ടറി (1974-75), പോര്‍ച്ചുഗല്‍ പാര്‍ലമെന്റില്‍ തലസ്ഥാനമായ ലിസ്ബണിന്റെയും കാസ്‌റ്റെലോ ബ്രാങ്കോയുടെയും പ്രതിനിധി (1976-95). ഒട്ടേറെ പാര്‍ലമെന്റ് കമ്മീഷനുകളില്‍ തലവനായി. പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് (1988). കവാകോ സില്‍വ സര്‍ക്കാരില്‍ പ്രതിപക്ഷ നേതാവ്, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ (1992). സോഷ്യലിസ്റ്റ് ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് (1992).

കവാകോ സില്‍വയുടെ ഭരണകാലാവധിയ്‌ക്കു ശേഷം നടന്ന 1995 ലെ തെരഞ്ഞെടുപ്പില്‍, പ്രതിപക്ഷ നേതാവായിരുന്ന ഗുട്ടറെസ് വിജയിച്ച് പ്രധാനമന്ത്രിയായി. ആദ്യ ഭരണവര്‍ഷംതന്നെ വേറിട്ട ഭരണശൈലിയിലൂടെ ജനകീയനായി. സാമ്പത്തിക ഭദ്രത കൈവരിച്ച് ഒട്ടേറെ ജനക്ഷേമ പരിപാടികള്‍ തുടങ്ങി. തലസ്ഥാനത്ത് നടത്തിയ ‘എക്‌സ്‌പോ 98’ പരിപാടിയിലൂടെ പോര്‍ച്ചുഗീസിനെ ലോക ശ്രദ്ധയിലെത്തിച്ചു. 1999 ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

യൂറോപ്യന്‍ യൂണിയന്റെ അദ്ധ്യക്ഷപദത്തിലെത്തി (2000). രണ്ടാംവട്ട ഭരണത്തില്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഭരണത്തെ ബാധിച്ചു. സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായി. 100 വര്‍ഷം പഴക്കമുള്ള ഹിന്റ്‌സെ റിബേറിയോ പാലം തകര്‍ന്ന് 57 പേര്‍ കൊല്ലപ്പെട്ട സംഭവം മന്ത്രിമാരുടെ രാജിക്കും ഭരണപ്രതിച്ഛായ തകരലിനും കാരണമായി. 2001 ല്‍ ഗുട്ടറെസ് രാജിവെച്ചു, ”രാജ്യം രാഷ്‌ട്രീയ ചതുപ്പില്‍ താഴാതിരിക്കാന്‍ രാജിവെക്കുന്നു”വെന്നായിരുന്നു പ്രസ്താവന. പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. സാമൂഹ്യ സുരക്ഷാ മന്ത്രി എഡ്വേഡോ ഫെറോ റോഡ്രിഗ്‌സ് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതൃത്വമേറ്റു, തെരഞ്ഞെടുപ്പില്‍ തോറ്റു. പോര്‍ച്ചുഗീസ് രാഷ്‌ട്രീയം വിട്ട ഗുട്ടറെസ്, സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലിന്റെ അദ്ധ്യക്ഷനായി 2005 വരെ തുടര്‍ന്നു.

57 രാജ്യങ്ങളിലെ മുന്‍ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ചേര്‍ന്ന ക്ലബ് ഓഫ് മാഡ്രിഡ് എന്ന സംഘടനയില്‍ അംഗമാണ് ഗുട്ടറെസ്.

ഐക്യരാഷ്‌ട്ര സംഘടനയുടെ, അഭയാര്‍ത്ഥികള്‍ക്ക് സഹായവും സംരക്ഷണവും ലഭ്യമാക്കുന്ന യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണറായി (2005). നാലരക്കോടിയോളം അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്ന 123 രാജ്യങ്ങളിലെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നതില്‍ ഗുട്ടറെസ് മികവു കാട്ടി. ലോകത്തെ ഏറ്റവും വലിയ മാനുഷിക പ്രവര്‍ത്തനം നടത്തുന്ന ഈ സംവിധാനം 9,000 ജീവനക്കാരുള്ളതാണ്.

ലൂയിസാ അമേലിയ ഗുയ്‌മാറീസ് ഇ മെലോയെ 1972 ല്‍ വിവാഹം കഴിച്ചു. രണ്ടു കുട്ടികള്‍, പെഡ്രോ ഗുയ്‌മാറീസ് ഇ മെലോയും മരിയാനാ ഗുയ്‌മാറീസ് ഇ മെലോ ഡെ ഒലീവേറിയും. ഭാര്യ ലൂയിസാ അമേലിയ അര്‍ബുദരോഗത്തെ തുടര്‍ന്ന് അന്തരിച്ചു (1998). കാതറീന മാര്‍ക്വേസ് ഡെ അല്‍മെയ്ഡ വാസ് പിന്റോയെ വിവാഹം ചെയ്തു (2001).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Samskriti

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.