ആലപ്പോ: പൂച്ചകളെ വീടിനുള്ളില്‍ വളര്‍ത്തുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് ഐഎസ് ഭീകരര്‍. പൂച്ചകളെ വളര്‍ത്തുന്നത് മതനിന്ദയാണെന്ന് കാണിച്ച് ഇറാഖിലെ മൊസൂളില്‍ ഭീകരര്‍ ഫത്വ പുറപ്പെടുവിച്ചു.
ചൊവ്വാഴ്ചയാണ് മൊസൂളില്‍ പൂച്ച വിലക്ക് നിലവില്‍ വന്നത്. ആരെങ്കിലും തെറ്റ് ചെയ്യുന്നുണ്ടോ എന്നറിയാന്‍ വീടുവീടാന്തരം കയറി പരിശോധന നടത്തുമെന്നും ഭീകരർ അറിയിച്ചു. എന്നാൽ സമീപകാലം വരെ പൂച്ചകളെ ഓമനിച്ച് കൊണ്ട് നിൽക്കുന്ന ഭീകരരുടെ ദൃശ്യങ്ങൾ ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.
എന്തായാലും ഐഎസിന്റെ വിചിത്രമായ ഈ വിലക്കിനെക്കുറിച്ചറിഞ്ഞ് വിശ്വസിക്കാനാകാതെ നിൽക്കുകയാണ് മൊസൂൾ വാസികൾ.
















