കാബൂള്‍: അഫ്ഗാനിസ്ഥാനിൽ സുരക്ഷാ സേന നടത്തിയ വ്യോമാക്രമണത്തിൽ 39 താലിബാൻ ഭീകരരെ വധിച്ചു. കുണ്ടുസ് നഗരത്തിലാണ് സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 29 ഭീകരര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു.
നഗരത്തിലും പരിസരപ്രദേശങ്ങളിലും തമ്പടിച്ചിരിക്കുന്ന ഭീകരരെ ഒഴിപ്പിക്കുന്നതിനായി സുരക്ഷസേന നടത്തിയ ആക്രമണത്തിലാണു ഭീകരരെ വധിച്ചത്. 17 ഭീകരരെ നഗരത്തിനകത്തും 22 പേരെ നഗരത്തിനു പുറത്തുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍നിന്നുമാണു സേന വധിച്ചത്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർക്കെതിരെ അമേരിക്കയുടെ സഹായത്തോടെ സുരക്ഷാ സേന കനത്ത ആക്രമണമാണ് ഇപ്പോൾ നടത്തി വരുന്നത്.
















