ദമാസ്‌കസ്: സിറിയയില്‍ കുര്‍ദിഷ് വിവാഹ ചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 90 പേര്‍ക്ക് പരിക്കേറ്റു. സിറിയയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ ഹസാഖിലാണ് സംഭവം.
വിവാഹ വേദിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരുടെ നില ഗുരുതരം. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കും.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സിറിയന്‍ സര്‍ക്കാരിന്റെയും കുര്‍ദിഷ് സേനയുടെയും നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ചാവേര്‍ ആക്രമണം.
















