നാസിക്: പക്ഷിപ്രേമികള്‍ക്കായി രാജ്യത്ത് ഒരു പക്ഷിമ്യൂസിയം. നാസിക്കിലെ ദുഗാവിലാണ് പക്ഷികളുടെ അത്ഭുത ലോകത്തെക്കുറിച്ചറിയാന്‍ ‘വിഹഗ് ബേര്‍ഡ് സെന്റര്‍’ എന്ന പേരില്‍ മ്യൂസിയം പ്രവര്‍ത്തനം തുടങ്ങിയത്.
കാട്ടില്‍, പുല്‍മേടുകളില്‍, നീര്‍ത്തടങ്ങളിലെല്ലാമുള്ള 175 ഇനം പക്ഷികളെക്കുറിച്ചറിയാന്‍ മ്യൂസിയത്തിലെത്തിയാല്‍ മതി.
ദിവസവും ആയിരക്കണക്കിന് കീടങ്ങളെ കൊന്നൊടുക്കിയും പരാഗണം നടത്തിയുമെല്ലാം മനുഷ്യനു തുണയാകുന്ന പക്ഷികളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ‘നാച്വര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി ഒഫ് നാസിക്’ എന്ന സര്‍ക്കാരിതര പരിസ്ഥിതി സംഘടന തുടങ്ങിയതാണ് മ്യൂസിയം.
















